30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അടുത്ത മാസം സിറ്റി ഗ്യാസ് 150 വീടുകളിലെത്തും
Kerala

അടുത്ത മാസം സിറ്റി ഗ്യാസ് 150 വീടുകളിലെത്തും

സിറ്റി ഗ്യാസ്‌ പദ്ധ.തിയുടെ ആദ്യഘട്ടമായി ഒക്ടോബർ പതിനഞ്ചിനകം 150 വീടുകളിൽ പാചകവാതക കണക്ഷൻ നൽകും. ഇതിനുള്ള പ്ലംബിങ്‌ പ്രവൃത്തികൾ പൂർത്തിയായി. 250 വീടുകളിൽ കണക്ഷൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷനായി. പദ്ധതിയിൽ കൂടാളി പഞ്ചായത്തിലെ രണ്ടുവാർഡിലെയും മുണ്ടേരിയിലെ ഒരു വാർഡിലെയും വീടുകളിൽ പാചകവാതകം ലഭ്യമാകും. അഞ്ചരക്കണ്ടി പഞ്ചായത്തിലെ ഏതാനും വീടുകളിലും കണക്ഷൻ നൽകാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്‌.
കൂടാളിയിലെ സ്‌റ്റേഷനിൽനിന്നാണ്‌ ഗെയിൽ പൈപ്പ്‌ ലൈൻ വഴി പാചകവാതകം വിതരണംചെയ്യുക. സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വിതരണം. ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമായും ചേർന്നാണ്‌ പദ്ധതി.
കോർപറേഷൻ പ്രദേശത്ത്‌ ഗ്യാസ് എത്തിക്കുന്നതിന്‌ ചാലോടുനിന്ന്‌ മേലെ ചൊവ്വ വരെ എട്ടിഞ്ച് വ്യാസമുള്ള മെയിൻ ലൈൻ പൈപ്പിടുന്ന പ്രവൃത്തി പൂർത്തിയായി. ഈ ലൈൻ ഉടൻ കമീഷൻ ചെയ്യും. ഇതോടെ വാരം മുതൽ ചൊവ്വ വരെയുള്ള കോർപറേഷൻ പരിധിയിലും ഗാർഹിക കണക്ഷൻ നൽകാനാവും. ഇതിനുള്ള സർവേ നടപടിയായി. മേലെ ചൊവ്വയിൽനിന്ന്‌ വളപട്ടണം പാലം വരെയും മാഹി വരെയും മെയിൻ പൈപ്പ്‌ ലൈനിടുന്ന രണ്ടാംഘട്ട പ്രവൃത്തിയും ഉടൻ തുടങ്ങും.
വാഹനങ്ങൾക്കാവശ്യമായ വാതകം സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) വിതരണം ചെയ്യുന്നതിനുള്ള രണ്ട്‌ സ്‌റ്റേഷനുകൾ ജില്ലയിലുണ്ട്‌. കണ്ണൂർ സെൻട്രൽ ജയിലിന്റെ ഫ്രീഡം ഫ്യൂവലിലും മട്ടന്നൂരിലുമാണ്‌ സിഎൻജി സ്‌റ്റേഷന്റെ പ്രവർത്തനം. പറശ്ശിനിക്കടവിലെയും പരിയാരത്തെയും സിഎൻജി സ്‌റ്റേഷനുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തനം തുടങ്ങും. കൂത്തുപറമ്പ്‌ സ്‌റ്റേഷനും പ്രവർത്ത സജ്ജമായിട്ടുണ്ട്. കമ്പിലും പയ്യന്നൂരും ഓരോന്നും മാഹിയിൽ രണ്ട്‌ വീതവും സിഎൻജി സ്‌റ്റേഷനുകൾ ഉടൻ സ്ഥാപിക്കും.

Related posts

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

Aswathi Kottiyoor

ഏഴിനം നിപാ വവ്വാൽ കേരളത്തിൽ ; ആശങ്ക വേണ്ട, സ്ഥിരീകരണം ഒന്നിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox