24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • ഏഴിനം നിപാ വവ്വാൽ കേരളത്തിൽ ; ആശങ്ക വേണ്ട, സ്ഥിരീകരണം ഒന്നിൽ
Kerala

ഏഴിനം നിപാ വവ്വാൽ കേരളത്തിൽ ; ആശങ്ക വേണ്ട, സ്ഥിരീകരണം ഒന്നിൽ

കേരളത്തിലുള്ള 33 ഇനം വവ്വാലുകളിൽ ഏഴിനം നിപാ വൈറസ്‌ വാഹകരാണെന്ന്‌ പഠനം. എന്നാൽ, ഇന്ത്യൻ പഴവവ്വാലായ ഫ്ളയിങ് ഫോക്‌സിൽ മാത്രമാണ്‌ കേരളത്തിൽ ഇതുവരെ വൈറസ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. കേരളത്തിൽ കണ്ടുവരുന്ന ശ്വാനമുഖൻ, കുറുമൂക്കൻ, പ്രഭാത, മഞ്ഞചുവപ്പൻ തുടങ്ങിയ പഴ വവ്വാലുകളും ഇലമൂക്കൻ വവ്വാൽ ഇനത്തിൽ പെട്ട കാന്റർ, മഞ്ഞ എന്നീ ഷഡ്‌പദഭോജികളുമാണ്‌ നിപ വാഹികൾ.

മലേഷ്യയിലും, ബംഗ്ലാദേളിയും നടത്തിയ പഠനത്തിലാണ്‌ ഇതേ ഇനത്തിൽ വൈറസ്‌ കണ്ടെത്തിയത്‌. ഇവിടെയും ഇവയെപിടികൂടി പഠനം നടത്തിയാലേ കൂടുതൽ സ്ഥിരീകരണം ലഭിക്കൂ. ആവാസവ്യവസ്ഥക്ക്‌ പ്രശ്നമുണ്ടകുമ്പോഴാണ്‌ വവ്വാലുകൾ വൈറസിനെ പുറംതള്ളാൻ സാധ്യത. വനശാസ്‌ത്ര കോളേജിലെ വന്യജീവി പഠനവിഭാഗം മേധാവി ഡോ. പി ഒ നമീറിന്റെ നേതൃത്വത്തിലാണ്‌ ലോക വവ്വാൽ സ്പെഷ്യലിസ്റ്റുകളുടെ ഗ്രൂപ്പായ ഐയുസിഎന്നുമായി ചേർന്ന്‌ പഠനം നടത്തിയത്‌.

Related posts

എടയ്‌ക്കൽ ഗുഹ ടൂറിസം കേന്ദ്രം; വികസനത്തിന് 2.9 കോടിയുടെ അനുമതി

Aswathi Kottiyoor

ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ.

Aswathi Kottiyoor

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox