25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • എം.വി ഗോവിന്ദൻ മാഷ് രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ
kannur

എം.വി ഗോവിന്ദൻ മാഷ് രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ

സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മാഷ് മന്ത്രിസ്ഥാനം രാജിവച്ചു. നിലവിലെ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ സ്പീക്കറുമാകും. സി.പി.എം ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചു.

വകുപ്പിനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായിട്ടുണ്ടെങ്കിലും ഇത് പുറത്തുവിട്ടിട്ടില്ല. തദ്ദേശ-എക്‌സൈസ് വകുപ്പുകളാണ് എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ മാറ്റമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണ്ടെന്നാണ് സി.പി.എം യോഗ തീരുമാനം.

Related posts

വർണമനോഹരമാണീ ആശുപത്രി

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ പതിനൊന്ന് 108 ആംബുലൻസുകൾ രാത്രി ഓടില്ല

Aswathi Kottiyoor

സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കും: വ്യാ​പാ​രി​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox