27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല; കേരളാ സർക്കാരിൻ്റെ ക്ഷണം നിരസിച്ച് അമിത് ഷാ
Kerala

നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല; കേരളാ സർക്കാരിൻ്റെ ക്ഷണം നിരസിച്ച് അമിത് ഷാ

നെഹ്റു ട്രോഫിയിൽ പങ്കെടുക്കാനുള്ള കേരളാ സർക്കാരിൻ്റെ ക്ഷണം നിരസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല. ഈ മാസം 2 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

നാലാം തിയതി പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രോ​ഗ്രാം ചാർട്ട് പുറത്തിറങ്ങി.ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ തിരുവനന്തപുരത്തെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. അതിനൊപ്പം വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചിരുന്നത്.

Related posts

കു​വൈ​റ്റി​ൽ ജ​ന​സം​ഖ്യ 44 ല​ക്ഷം പി​ന്നി​ട്ടു; രാ​ജ്യ​ത്ത് 65 ശ​ത​മാ​നം വി​ദേ​ശി​ക​ൾ

Aswathi Kottiyoor

സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റുകൾ കൂടി വർധിപ്പിക്കും; ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക്‌ മാറ്റും: മന്ത്രി ശിവൻകുട്ടി .

Aswathi Kottiyoor

ഗു​ജ​റാ​ത്തി​ൽ തൂ​ക്കു​പാ​ലം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം: മ​ര​ണം 141 ആ​യി

Aswathi Kottiyoor
WordPress Image Lightbox