25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • മുദ്രാവാക്യവുമായി ജനകീയ കമ്മിറ്റി
kannur

മുദ്രാവാക്യവുമായി ജനകീയ കമ്മിറ്റി

തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന അനധികൃത ക്വാറികൾ ഇനി ഈ നാട്ടിൽ വേണ്ടെന്ന മുദ്രാവാക്യവുമായി ജനകീയ കമ്മിറ്റി രംഗത്ത്. നിടുംപൊയിൽ ചുരത്തിന് സമീപം താമസിക്കുന്ന കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ജനങ്ങളാണ് പുതിയ മുദ്രാവാക്യമുയർത്തി കൂട്ടായ്മക്ക് രൂപംനല്കിയത്.

നിടുംപുറംചാൽ, പൂളക്കുറ്റി, വെള്ളറ, നെല്ലാനിക്കൽ, തുടിയാട്, ചെക്കേരി, ഏലപ്പീടിക തുടങ്ങിയ പ്രദേശവാസികളാണ് പുതിയ സമരമുഖവുമായി സംഘടിച്ചത്. പൂളക്കുറ്റി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ കണിച്ചാർ പഞ്ചായത്ത് മെമ്പർ ജിഷ സജി അധ്യക്ഷതവഹിച്ചു.

സാമൂഹിക പ്രവർത്തകൻ നോബിൾ പൈക്കട വിഷയാവതരണം നടത്തി. സതീഷ് മണ്ണാറുകുളം, ബേബി കുര്യൻ, സോവിറ്റ്, ഷാജി കൈതക്കൽ, ജിമ്മി മേക്കുന്നേൽ, പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

Aswathi Kottiyoor

ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ………..

Aswathi Kottiyoor

പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox