24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ………..
kannur

ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ………..

കണ്ണൂര്‍: ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ. കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച 70 രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ സബ്സിഡി 30 രൂപകൂടി വർധിപ്പിച്ചത്. ആയിരക്കണക്കിന് ക്ഷീര കർഷകർക്ക് ആശ്വാസമേകുന്ന പുതുക്കിയ സബ്സിഡി നിരക്ക്‌ ശനിയാഴ്‌ച പ്രാബല്യത്തിൽ വരുമെന്ന്‌ മിൽമ ചെയർമാൻ പി.എ. ബാലൻ അറിയിച്ചു. ഇടനിലക്കാർക്കും, ചില്ലറ വ്യാപാരികൾക്കും നിർദ്ദേശം നൽകി.

മിൽമ കാലിത്തീറ്റയുടെ പ്രീമിയം ബ്രാൻഡുകൾക്കുള്ള സബ്സിഡി വർധന ക്ഷീര കർഷകർക്ക് നേട്ടമാകും. 50 കിലോ ചാക്കിന്‌ 40 രൂപ സബ്സിഡിയാണ് മുൻപ്‌ മിൽമ നൽകിയിരുന്നത്. ജനുവരി 1 ‌മുതൽ 70 രൂപയാക്കി. കോവിഡിനെ തുടർന്നുള്ള ക്ഷീരകർഷകരുടെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാനാണ് വീണ്ടും വർധിപ്പിച്ചത്

Related posts

നിടുംപൊയിൽ ക്രഷറിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

𝓐𝓷𝓾 𝓴 𝓳

*4 വർഷമായി കാണാമറയത്ത്; ജസ്നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെലോ നോട്ടിസ്

പൊതുപരീക്ഷ; വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ടെലി കൗൺസിലിങ്…………..

WordPress Image Lightbox