23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • വാഹന പുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു
Kerala

വാഹന പുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു

Aswathy | 27 Aug 2022, 09:49 AMവാഹനങ്ങളുടെ പുക മലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ഇരുചക്രവാഹനങ്ങളില്‍ ബി എസ്-6 ന് 100 രൂപയാണ് പുതിയ ഫീസ്.
മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്.

ബി എസ് 3 വരെ വര്‍ധനയില്ല. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി എസ് 4, ബി എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപയാണ് (ഒരു വര്‍ഷം) ഫീസ്. പഴയനിരക്ക് 150 ആയിരുന്നു.

ബി എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബിഎസ്- 4 വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാകും.

ബി എസ്-6ല്‍ പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്.

Related posts

കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ സാമൂഹ്യപ്രതിബദ്ധതയുള്ളരാക്കി മാറ്റാൻ നിയമ വ്യവസ്ഥയ്ക്കു കഴിയണം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor

അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത വേണം; മുന്നറിയിപ്പ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox