27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മണത്തണയിൽ നേത്ര രോഗ നിർണയ ക്യാമ്പ് നാളെ
Kerala

മണത്തണയിൽ നേത്ര രോഗ നിർണയ ക്യാമ്പ് നാളെ

വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിന്റേയും കണ്ണൂർ നൂർ മലബാർ ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും 28 ന് ഞായറാഴ്ച മണത്തണ വ്യാപാര ഭവനിൽ വച്ചു നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. കാഴ്ച പരിശോധന, തിമിര നിർണ്ണയം, ഗ്ലൂകോമാനിർണ്ണയം, ഡയബറ്റിക് റെറ്റിനോപതി നിർണ്ണയം, ഐ പ്രഷർ നിർണ്ണയം, സൗജന്യ മരുന്ന് വിതരണം എന്നിവയുണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കു മാത്രമാണ് പരിശോധന. രോഗ നിർണയത്തിനു ശേഷം ആവശ്യമെങ്കിൽ ഓയിൽമെന്റ് ഐ ഡ്രോപ്പ്സ് പോലുള്ള അത്യാവശ്യമരുന്നുകൾ സൗജന്യമായി ക്യാമ്പിൽ നിന്നു ലഭിക്കും.

ക്യാമ്പിൽ വരുന്നവർക്ക് പ്രിവിലേജ് കാർഡുകൾ നൽകും. ശസ്ത്രക്രിയകൾക്കും കണ്ണടകൾക്കുo 50 % ഇളവ് ലഭിക്കും. തുടർചികിത്സക്കായി പോകുന്നവർ റജിസ്ട്രേഷൻ ഫീ നൽകേണ്ടതില്ല

Related posts

മഞ്ഞണിഞ്ഞ് ഏലപ്പീടിക

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ൽനി​ന്നു പി​രി​ഞ്ഞ​വ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ത​ട​ഞ്ഞു​വ​ച്ചു

Aswathi Kottiyoor

കുടുംബശ്രീ ഓണം മേളകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശക്തമായ ഇടപെടലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox