27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ രാവിലെ 10 മുതൽ
kannur

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ രാവിലെ 10 മുതൽ

കണ്ണൂർ> മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്‌ച രാവിലെ പത്തിന് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. രണ്ട് കൗണ്ടിങ്‌ ഹാൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ടിടത്തും ആറുവീതം ടേബിളുകളിലാണ് വോട്ടെണ്ണുക. മൂന്ന് റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും.

ഇത്തവണ തപാൽവോട്ട്‌ എണ്ണേണ്ട സാഹചര്യമില്ല. തപാൽവോട്ടിന്‌ ആരും അപേക്ഷിച്ചിരുന്നില്ല. നഗരസഭയിലുള്ളവർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ലായിരുന്നു. കോവിഡ് സ്‌പെഷ്യൽ തപാൽവോട്ടിനും അപേക്ഷകരുണ്ടായില്ല. ഫലം www.lsgelection.kerala.gov.in വെബ്‌സൈറ്റിലെ TRENDൽ തത്സമയം ലഭ്യമാകും. വോട്ടെണ്ണൽകേന്ദ്രത്തിൽ മീഡിയാ സെന്ററും പ്രവർത്തിക്കും.

ആകെയുള്ള 35 സീറ്റിൽ 28 സീറ്റുമായി എൽഡിഎഫ് ആണ് നിലവിൽ നഗരസഭ ഭരിക്കുന്നത്. സിപിഎമ്മിന് 25, സി പി ഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒരോ സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് നാല്, ലീഗിന് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില.

Related posts

മാലിന്യ സംസ്‌കരണത്തിന് നൂതന ആശയം ക്ഷണിച്ച് സ്വച്ഛ് ടെക്‌േനാളജി ചലഞ്ച്

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ അ​ജ്ഞാ​ത​ൻ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി മ​രി​ച്ചു

Aswathi Kottiyoor

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍

Aswathi Kottiyoor
WordPress Image Lightbox