25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗുരുവായൂരില്‍ ഇന്ന് 246 വിവാഹങ്ങള്‍
Kerala

ഗുരുവായൂരില്‍ ഇന്ന് 246 വിവാഹങ്ങള്‍

ഗുരുവായൂരപ്പന്‍റെ മുന്നില്‍ ഇന്ന് നടക്കുന്നത് 246 വിവാഹങ്ങള്‍. ഇതുവരെ 250 കല്യാണങ്ങള്‍ ആണ് ബുക്കിങ്ങ് ചെയ്തിട്ടുള്ളത്.
ഇതില്‍ 4 വിവാഹങ്ങള്‍ അവസാന നിമിഷം റദ്ദാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ദിവസവും ഇന്നാണ്. ചിങ്ങ മാസത്തിലെ പ്രധാന മുഹൂര്‍ത്തമാണ് ഇന്ന് എന്നതാണ് പ്രത്യേകത. പൊതുവെ വിവാഹത്തിന് ഏറ്റവും അനുയോജ്യമായാണ് ചിങ്ങമാസം കണക്കാക്കപ്പെടുന്നത്. കര്‍ക്കിടകം രാമായണ മാസവും പഞ്ഞമാസമായി കണക്കാക്കുന്നതിനാല്‍ വിവാഹങ്ങള്‍ അധികം നടക്കാറില്ല എന്നതാണ് വസ്തുത.

ഇന്നത്തെ ദിവസം മാത്രമല്ല ചിങ്ങമാസം മുഴുവനും വിവാഹങ്ങളുടെ വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുക. 2 മാസം മുതല്‍ തന്നെ വിവാഹം ബുക്ക് ചെയ്തവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.
വിവാഹ തിരക്ക് നിയന്ത്രിക്കാനായി രണ്ട് കല്യാണ മണ്ഡലങ്ങള്‍ കൂടി കിഴക്കേ നടപന്തലില്‍ ദേവസ്വം ഇപ്പോള്‍ സ്ഥാപിച്ചിരിക്കയാണ്. ഇതോടെ കല്യാണ മണ്ഡപങ്ങളുടെ എണ്ണം അഞ്ച് ആയി. സമയക്കുറവ് മൂലം വിവാഹത്തിരക്ക് കൂടിയപ്പോള്‍ വിവാഹ ബുക്കിങ്ങ് നിറുത്തി വക്കാന്‍ ഒരു വേള ദേവസ്വം തയ്യാറെടുത്തിരുന്നു. എന്നാല്‍ ഗുരുവായൂരപ്പന്‍റെ മുന്നില്‍ താലികെട്ടണമെന്ന ഭക്തരുടെ താല്പര്യം മുന്‍നിര്‍ത്തി ദേവസ്വം ബുക്കിങ്ങ് ഒഴിവാക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.

Related posts

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ട്രെയിനിലെ അക്രമം – മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

Aswathi Kottiyoor
WordPress Image Lightbox