കണ്ണൂർ: ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ “കണ്ണൂർ’ എന്ന പേരിൽ പുതിയ ബ്രാൻഡിൽ നിർമിച്ച ചിപ്സുകളും അച്ചാറുകളും വിപണിയിലേക്ക്. വ്യത്യസ്ത തരം അച്ചാറുകളും ചിപ്സുകളുമാണ് സെപ്റ്റംബർ ആദ്യവാരം വിപണിയിൽ എത്തിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തുകളിലും തയാറാക്കിയ 81 കേന്ദ്രങ്ങളിലാണ് ഇതിന്റെ വിപണനം നടക്കുക. ജില്ലയിലെ 20 യൂണിറ്റുകളിൽ നിന്നാണ് ഇവയുടെ നിർമാണം നടത്തിയത്. മാങ്ങാ, നാരങ്ങ തുടങ്ങി ആറോളം അച്ചാറുകളും മൂന്നുതരം ചിപ്സുകളുമാണ് കണ്ണൂർ ബ്രാൻഡിലൂടെ കുടുംബശ്രീ വിപണിയിലെത്തിക്കുന്നത്. ഇവ കൂടാതെ ശർക്കരവരട്ടിയും കണ്ണൂർ ബ്രാൻഡിൽ ഇറങ്ങുന്നുണ്ട്. 40 രൂപ മുതലാണ് അച്ചാറിന്റെ വില. മൂന്ന് ദിവസങ്ങളിലായാണ് വിപണന മേള ഓരോ പഞ്ചായത്തിലും നടക്കുക.ആദ്യമായാണ് “കണ്ണൂർ’ എന്ന ബ്രാൻഡിൽ ഉത്പന്നം ഇറങ്ങുന്നതെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു.
previous post