കണ്ണൂർ: വ്യവസായ മേഖലയിൽ സംരംഭകർക്ക് പ്രോത്സാഹനം നൽകാനുള്ള ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയായ ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ അദാലത്തും മുഖാമുഖവും നടത്തി. ജില്ലയെ സംരംഭക സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്ക് പ്രവർത്തം ആരംഭിച്ചത്.
ജില്ലയിലെ മികച്ച അഞ്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ മുൻകൈയെടുക്കുമെന്ന് അധ്യക്ഷത വഹിച്ചു പ്രസംഗിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. പരിപാടിയിൽ ജില്ലയിലെ മികച്ച ആറു സംരംഭകർക്കുള്ള ഉപഹാര വിതരണം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. സംരംഭകത്വം ജീവിതശൈലി പോലെ കാണണമെന്നും സാമ്പത്തിക അച്ചടക്കം നിർബന്ധമായും പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തി. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ ലഭ്യമാക്കൽ, പുതിയ പദ്ധതികൾ തെരഞ്ഞെടുക്കൽ, അതിന്റെ വിജയസാധ്യത തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ നിർദേശങ്ങളും നൽകി.
previous post