24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കീഴ്പ്പള്ളി സ്വദേശിയുൾപ്പെടെ ബൈക്കുയാത്രികരായ രണ്ട് പേർ മരിച്ചു.
kannur

ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കീഴ്പ്പള്ളി സ്വദേശിയുൾപ്പെടെ ബൈക്കുയാത്രികരായ രണ്ട് പേർ മരിച്ചു.

കണ്ണൂർ: ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കീഴ്പ്പള്ളി സ്വദേശിയുൾപ്പെടെ ബൈക്കുയാത്രികരായ രണ്ട് പേർ മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിലെ ഇല്ലിക്കൽ ഹൗസിൽ ഹാരീസ് (46), കണ്ണൂർ കിഴുത്തള്ളിയിലെ അദ്വൈത് ( 18 ) എന്നിവരാണ് മരിച്ചത്‌. ഇന്ന് വൈകീട്ട് 4 മണിയോടെ ചാലക്കുന്ന് ചൊവ്വ ബൈപ്പാസിൽ വെച്ചാണ് ഇരുവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഗുരുതര പരുക്കേറ്റ ഇരുവരേയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിക്കടുത്ത് മാടത്തിയിൽ തട്ടുകടയിലെ തൊഴിലാളിയായ ഹാരീസ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സാവശ്യാർത്ഥം ഡോക്ടറെ കണ്ട് മടങ്ങവേയാണ് അപകടത്തിൽ പെട്ടത്. ഏറെ കാലമായി മാടത്തിയിലെ വാടക കെട്ടിടത്തിലാണ് കുടുംബസമേതം താമസിച്ചു വരുന്നത്. കീഴ്പ്പള്ളി വിയറ്റ്നാമിലെ പരേതനായ ഇല്ലിക്കൽ ആലിയുടെയും ആസിയയുടെയും മകനാണ്.
ഭാര്യ: ആരിഫ.
മക്കൾ: അയൂബ്, ആശിറ
മരുമകൻ: ഷെഫീർ . സഹോദരങ്ങൾ: ഫൈസൽ, ഉബൈദ്

കണ്ണൂരിലെ ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച് കീഴ്പ്പള്ളി പുതിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.”

Related posts

പൂ​ള​ക്കു​റ്റി ബാ​ങ്ക്: ഇടപെടൽ ആവശ്യപ്പെട്ട് മ​ന്ത്രി​ക്ക് എം​എ​ൽ​എ​യു​ടെ ക​ത്ത്

Aswathi Kottiyoor

പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ 12ന് ​മു​മ്പാ​യി നീ​ക്കം ചെ​യ്യ​ണം

Aswathi Kottiyoor

തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

Aswathi Kottiyoor
WordPress Image Lightbox