21.6 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • വിലക്കയറ്റം: ജൂലൈയിൽ 6.71 ശതമാനം.
Newdelhi

വിലക്കയറ്റം: ജൂലൈയിൽ 6.71 ശതമാനം.

ന്യൂഡൽഹി: ചില്ലറവിപണിയെ ആധാരമാക്കിയുള്ള വിലക്കയറ്റത്തോത്‌ തുടർച്ചയായ ഏഴാം മാസവും ആർബിഐ നിശ്‌ചയിച്ചിട്ടുള്ള ഉയർന്ന പരിധിയായ ആറ്‌ ശതമാനത്തിന്‌ മുകളിൽ. ജൂലൈയിലെ വിലക്കയറ്റത്തോത്‌ 6.71 ശതമാനം. ജൂണില്‍ 7.01 ശതമാനമായിരുന്നു. അഞ്ച്‌ മാസത്തിനിടെ ആദ്യമായാണ്‌ വിലക്കയറ്റത്തോത്‌ ഏഴ്‌ ശതമാനത്തിൽ താഴെയെത്തുന്നത്‌.

ഭക്ഷ്യവസ്‌തുവിലക്കയറ്റം 6.75 ശതമാനമെന്ന ഉയർന്നതോതിൽ തുടരുന്നു. പച്ചക്കറി വിലകളിൽ 10.9 ശതമാനം വർധന. സുഗന്ധവ്യഞ്‌ജനങ്ങളുടെ വില 12.89 ശതമാനവും ഭക്ഷ്യധാന്യങ്ങളുടേത്‌ 6.9 ശതമാനവും എണ്ണവില 7.52 ശതമാനവും പഴങ്ങളുടേത്‌ 6.41 ശതമാനവും കൂടി. മുട്ട വില 3.84 ശതമാനം ഇടിഞ്ഞു. ഇന്ധനവില 11.76 ശതമാനം കൂടിയപ്പോൾ വസ്‌ത്രത്തിനും പാദരക്ഷയ്‌ക്കും 9.91 ശതമാനം വിലയേറി.

2026 വരെ വിലക്കയറ്റത്തോത്‌ നാല്‌ ശതമാനത്തിൽ പിടിച്ചുനിർത്തണമെന്നാണ് ആർബിഐയോട് കേന്ദ്രം നിര്‍ദേശിച്ചത്. ഇതിൽ പരമാവധി രണ്ട്‌ ശതമാനംവരെ കൂടുകയോ കുറയുകയോ ആകാം. എന്നാൽ, കഴിഞ്ഞ ഏഴ്‌ മാസമായി വിലക്കയറ്റം ആറ്‌ ശതമാനത്തിന്‌ മുകളിലായി തുടരുന്നതിനാൽ കേന്ദ്രം പ്രതിരോധത്തിലാണ്‌.

Related posts

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യും: പ്രധാനമന്ത്രി…

Aswathi Kottiyoor

യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു

Aswathi Kottiyoor

12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും….

WordPress Image Lightbox