കണ്ണൂർ: പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ തല കമ്മിറ്റി 48.79 കോടിയുടെ പദ്ധതികൾ പരിശോധിച്ച് ശിപാർശ ചെയ്തു. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കണ്ണൂർ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച 48.79 കോടി രൂപയുടെ പ്രൊപ്പോസലുകളാണ് യോഗം പരിശോധിച്ചത്.
ഇവ ജില്ലാ തല കമ്മിറ്റി അംഗീകരിക്കുകയും പ്രൊപ്പോസലുകൾ സംസ്ഥാന തല കമ്മിറ്റിയുടെ അംഗീകാരത്തിനായി ശിപാർശ ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്തു. യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എംഎൽഎ, എഡിഎം കെ.കെ. ദിവാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.