25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • ഭാരവാഹന പരിശോധന: 17.12 ലക്ഷം പിഴ ഈടാക്കി.
kannur

ഭാരവാഹന പരിശോധന: 17.12 ലക്ഷം പിഴ ഈടാക്കി.

ജില്ലയില്‍ ഭാരവാഹന പരിശോധന ശക്തമാക്കിയതോടെ നാലു മാസത്തിനിടെ പിഴയായി ഈടാക്കിയത് 17,12,700 രൂപ. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. ആകെ 6234 ഭാരവാഹനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 5142 വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. ജൂണ്‍ മാസത്തില്‍ 1325 വാഹനങ്ങളില്‍ നിന്നായി 4,98,250 രൂപയും ജൂലൈയില്‍ 1293 വാഹനങ്ങളില്‍ നിന്നായി 4,07,000 രൂപയും ആഗസ്റ്റില്‍ 1398 വാഹനങ്ങളില്‍ നിന്ന് 4,27,300 രൂപയും സെപ്റ്റംബറില്‍ 1126 വാഹനങ്ങളില്‍ നിന്ന് 3,80,150 രൂപയുമാണ് പിഴയായി ഈടാക്കിയത്.
ആറുചക്രവാഹനങ്ങള്‍ക്ക് 18 ടണ്ണും പത്തുചക്രവാഹനങ്ങള്‍ക്ക് 28 ടണ്ണുമാണ് വാഹനത്തിന്റെ ഭാരമടക്കം അനുവദനീയമായത്. അമിതഭാരത്തിന് ചുരുങ്ങിയത് 2,000 രൂപയും ഓരോ ടണ്ണിനും ആയിരം രൂപയുമാണ് പിഴ.
മോട്ടോര്‍ വാഹന ജനറല്‍ നിയമം 177 പ്രകാരം 500 രൂപയും, റോഡ് നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് വകുപ്പ് 177 എ പ്രകാരം 500 രൂപയും, അധികാരികളുടെ ഉത്തരവുകളുടെ അനുസരണക്കേട് വകുപ്പ് 179 പ്രകാരം 2000 രൂപയും പൊതുസ്ഥലത്ത് അപകടകരമാം വിധത്തിലോ മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിലോ വാഹനം നിര്‍ത്തിയിടുന്നത് തടയുന്ന വകുപ്പ് 122 പ്രകാരം 250 രൂപയുമാണ് പിഴ ഈടാക്കുന്നത്.
നിലവില്‍ രാവിലെ എട്ടു മുതല്‍ 9.30 വരെയും വൈകുന്നേരം 3 മുതല്‍ 4.30 വരെയുമാണ് ഭാരവാഹങ്ങള്‍ക്ക് ഗതാഗത നിയന്ത്രണമുള്ളത്. ഈ സമയത്ത് വഴി തിരിച്ചുവിടാന്‍ സാധിക്കുന്ന ഇടങ്ങളില്‍ ഭാരവാഹനങ്ങളെ വഴിതിരിച്ചുവിടുകയും അല്ലാത്തിടങ്ങളില്‍ പിടിച്ചിടുകയുമാണ് ചെയ്യുന്നത്. മിനി ലോറി, ടിപ്പര്‍ ലോറി തുടങ്ങിയ ചരക്ക് വണ്ടികളാണ് കൂടുതലായും പിടിച്ചത്. പരിശോധന ശക്തമാക്കിയ നടപടിയിലൂടെ നഗരത്തില്‍ ഗതാഗത കുരുക്ക് കുറക്കാന്‍ സാധിക്കുന്നുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ പറഞ്ഞു.

Related posts

പേരാവൂർ അഗ്നിരക്ഷാ നിലയത്തിനു പുതിയ മൾട്ടി യൂട്ടിലിറ്റി വാഹനവും വാട്ടർ ടെണ്ടറും ലഭിച്ചു

Aswathi Kottiyoor

എംപ്ലോയ് മെന്റ്‌ രജിസ്‌ട്രേഷൻ സ്‌ത്രീകൾ മുന്നിൽ

Aswathi Kottiyoor

ഇന്ന്എൽ.ഐ.സി. ജീവനക്കാരുടെപണിമുടക്ക്…………

Aswathi Kottiyoor
WordPress Image Lightbox