കോവിഡ് കേസുകളിൽ വർധനവുണ്ടായ സാഹചര്യത്തിൽ മാസ്കുകൾ നിർബന്ധമാക്കി ഡൽഹി സർക്കാർ. പൊതുവിടങ്ങളിൽ മാസ്കുകൾ ധരിക്കാത്തവർക്ക് 500 രൂപയാണ് പിഴ.
സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വാഹനത്തിനുള്ളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കില്ലെന്നും ആരോഗ്യ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ കഴിയുന്ന രോഗികളിൽ ചിലരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കോവിഡ് ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെ ത്തിയത് ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
ഡൽഹിയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 17.83 ശതമാനമാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിൽ കോവിഡ് ബാധിതരായി എട്ട് പേർ മരിച്ചു. ഡൽഹിയിൽ നിലിവിൽ 259 കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളുണ്ട്.