23.5 C
Iritty, IN
July 14, 2024
  • Home
  • Kerala
  • ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യി​ൽ
Kerala

ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യി​ൽ

ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യി​ൽ. ഇ​ര​ട്ട വോ​ട്ട് ഉ​ള്ള​വ​രു​ടെ വോ​ട്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും അ​വ​രെ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചെ​ന്നി​ത്ത​ല കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് വ​രു​ത്താ​ൻ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ഞ്ച് വ​ട്ടം ക​ത്ത് അ​യ​ച്ചി​ട്ടും വി​ഷ​യ​ത്തി​ല്‍ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.

സം​​​സ്ഥാ​​​ന​​​ത്ത്1,09,693 ഇ​​​ര​​​ട്ട വോ​​​ട്ടു​​​ക​​​ൾ വോ​​​ട്ട​​​ർ​ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടെ​​​ന്നാണ് ചെ​​​ന്നി​​​ത്ത​​​ല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഇ​​​രി​​​ക്കൂ​​​റി​​​ൽ 537 പേ​​​ർ​​​ക്കും അ​​​ഴീ​​​ക്കോ​​​ട് 711 പേ​​​ർ​​​ക്കും ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വോ​​​ട്ടും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മ​​​റ്റു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും വോ​​​ട്ടു​​​മു​​​ണ്ട്.

ഇ​​​രി​​​ക്കൂ​​​ർ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 537 ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ട്. ക​​​ല്യാ​​​ശേ​​​രി 91, ത​​​ളി​​​പ്പ​​​റ​​​മ്പ് 242, അ​​​ഴീ​​​ക്കോ​​​ട് 47, ക​​​ണ്ണൂ​​​ർ 30, പ​​​യ്യ​​​ന്നൂ​​​ർ 127 എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കാ​​​ണ് ഇ​​​രി​​​ക്കൂ​​​റി​​​ലും വോ​​​ട്ടു​​​ള്ള​​​ത്. അ​​​ഴീ​​​ക്കോ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 711 പേ​​​ർ​​​ക്കാ​​​ണ് ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ള്ള​​​ത്. പ​​​യ്യ​​​ന്നൂ​​​ർ 44, ക​​​ല്യാ​​​ശേ​​​രി 124, ത​​​ളി​​​പ്പ​​​റ​​​മ്പ് 204, ഇ​​​രി​​​ക്കൂ​​​ർ 54, ക​​​ണ്ണൂ​​​ർ 287 പേ​​​ർ​​​ക്ക് ഇരട്ട വോ​​​ട്ടു​​​ണ്ട്.

കൂ​​​ടാ​​​തെ ചേ​​​ർ​​​ത്ത​​​ല, കു​​​ണ്ട​​​റ​​​യ​​​ട​​​ക്കം നി​​​ര​​​വ​​​ധി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ണ്ട്. ചേ​​​ർ​​​ത്ത​​​ല മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 1,215 വോ​​​ട്ടു​​​ക​​​ൾ മ​​​റ്റു മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​താ​​​ണ്. പൂ​​​ഞ്ഞാ​​​ർ 104, അ​​​രൂ​​​ർ 729, അ​​മ്പ​​ല​​​പ്പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് ചേ​​​ർ​​​ത്ത​​​ല​​​യി​​​ലു​​​മു​​​ള്ള​​​ത്. കു​​​ണ്ട​​​റ​​​യി​​​ൽ 387 വോ​​​ട്ടു​​​ക​​​ൾ മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​താ​​​ണ്. പു​​​ന​​​ലൂ​​​ർ 89, ച​​​ട​​​യ​​​മം​​​ഗ​​​ലം 80, കൊ​​​ല്ലം 218 എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് കു​​​ണ്ട​​​റ​​​യി​​​ലു​​​മു​​​ള്ള​​​ത്.

Related posts

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും; നാളെ ബോർഡ് യോഗം.

Aswathi Kottiyoor

പേരാവൂരിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അപകടം

WordPress Image Lightbox