മുംബൈ: യു.എസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവ് രേഖപ്പെടുത്തിയത് ആഗോള തലത്തില്‍ സൂചികകള്‍ നേട്ടമാക്കി.
സെന്‍സെക്‌സ് 515.31 പോയന്റ് ഉയര്‍ന്ന് 59,332.60ലും നിഫ്റ്റി 124.20 പോയന്റ് നേട്ടത്തില്‍ 17,659ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് വര്‍ധന മുക്കാല്‍ ശതമാനത്തില്‍നിന്ന് അരശതമാനമായി കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതോടെ ആഗോളതലത്തില്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. യുഎസ് ട്രഷറി ആദായം കുറയുകയുംചെയ്തു.
ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.