24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • കുളിമുറിയിൽ തലയിടിച്ച് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശിയായ ജവാൻ അന്തരിച്ചു.
kannur

കുളിമുറിയിൽ തലയിടിച്ച് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശിയായ ജവാൻ അന്തരിച്ചു.

കണ്ണൂർ: കുളിമുറിയിൽ തലയിടിച്ച് വീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അസം റൈഫിൾസ് സുബേദാർ പി. വി.ഉല്ലാസ് (48) മരണപ്പെട്ടു. ധർമശാല “നിഫ്റ്റി’ന് സമീപത്തെ ഏരുമ്മൽ അപ്പ നായരുടെയും പുത്തൻവീട്ടിൽ പുഷ്പവല്ലിയുടെയും മകനാണ്.

ഷില്ലോങ് സൈനിക ആസ്പത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. ദീർഘകാലമായി അസം റൈഫിൾസിൽ സേവനം നടത്തുന്ന ഉല്ലാസ് കഴിഞ്ഞ ഏപ്രിലിൽ അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു.

ഭൗതികശരീരം ശനിയാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവള ത്തിലെത്തിക്കും. തുടർന്ന് സൈനികരു ടെ അകമ്പടിയോടെ കടമ്പേരിയിലെ വീട്ടിലെതിക്കും. പൂർണ സൈനിനിക ബഹുമതികളോടെ വൈകീട്ട് അഞ്ചിന് കടമ്പേരി പൊതുശ്മശാനത്തിൽ സംസ്കരിക്കും.

ഭാര്യ: സിമി ഉല്ലാസ്. മകൾ: ലക്ഷ്മി നന്ദ (ബിരുദ വിദ്യാർഥിനി, പയ്യന്നൂർ കോളേജ്)

Related posts

കണ്ണൂർ ജില്ലയുടെ ആരോഗ്യം അടുത്തറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ജില്ലയില്‍ വെള്ളിയാഴ്‌ച 245 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി………………

Aswathi Kottiyoor

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ജില്ലയിൽ വിപുലമായി നടപ്പാക്കും

Aswathi Kottiyoor
WordPress Image Lightbox