കണ്ണൂർ: കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തുറന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 217 പേര്. വേക്കളം എയുപി സ്കൂള്‍, പൂളക്കുറ്റി എല്‍പി സ്കൂള്‍, പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ പാരിഷ് ഹാള്‍, കണ്ടന്തോട് ലത്തീന്‍ കുരിശുപള്ളി ഹാള്‍ എന്നിവയാണ് ക്യാമ്പുകള്‍.
കോളയാട് വില്ലേജിലെ ചെക്യേരി കമ്യൂണിറ്റി ഹാളിലുണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിക്കാനാണ് വേക്കളം എയുപി സ്കൂളില്‍ പുതുതായി ക്യാമ്പ് തുടങ്ങിയത്. കമ്യൂണിറ്റി ഹാളില്‍ താമസിച്ചവരെ കൂടുതല്‍ സുരക്ഷയ്ക്കായി ബുധനാഴ്ച രാത്രിയാണ് ഇവിടേക്കു മാറ്റിയത്.
വേക്കളം സ്കൂളില്‍ 33 കുടുംബങ്ങളിലെ 93 (സ്ത്രീകള്‍ 36, പുരുഷന്മാര് 29, കുട്ടികള്‍ 28) പേരാണ് നിലവിലുള്ളത്. പൂളക്കുറ്റി സ്കൂളില്‍ 34 കുടുംബങ്ങളിലെ 87 (സ്ത്രീകള്‍ 32, പുരുഷന്മാര് 42, കുട്ടികള്‍ 13) പേരുണ്ട്.
പാരിഷ് ഹാളില്‍ അഞ്ച് കുടുംബങ്ങളിലെ 15 (സ്ത്രീകള്‍ 8, പുരുഷന്മാര് 7) പേരും കുരിശുപള്ളി ഹാളില്‍ ഒന്‍പത് കുടുംബങ്ങളിലെ 22 (സ്ത്രീകള്‍ 11, പുരുഷന്മാര് 9, കുട്ടികള്‍ 2) പേരുമുണ്ട്.