27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എയര്‍ടെലിന്റെ 5ജി ഈ മാസംതന്നെ: നോക്കിയയും പങ്കാളികള്‍.*
Uncategorized

എയര്‍ടെലിന്റെ 5ജി ഈ മാസംതന്നെ: നോക്കിയയും പങ്കാളികള്‍.*


ഈമാസംതന്നെ രാജ്യത്ത് 5ജി സേവനം ആരംഭിക്കാന്‍ ഭാരതി എയര്‍ടെല്‍. സാങ്കേതിക സേവനം നല്‍കുന്ന നോക്കിയ, എറിക്‌സണ്‍, സാംസങ് എന്നീ കമ്പനികളുമായി ഇതിനുവേണ്ടി കമ്പനി കരാറില്‍ ഒപ്പുവെച്ചു.

ഡല്‍ഹി, ഹൈദരാബാദ്, ബെംഗളുരു, പുണെ എന്നിവിടങ്ങളിലാകും ആദ്യം 5ജി സേവനം ആരംഭിക്കുക. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാകും പ്രഖ്യാപനം.

3.5 ജിഗാഹെട്‌സ്, 26 ജിഗാഹെഡ്‌സ് ബാന്‍ഡുകള്‍ക്കായി 43,084 കോടി രൂപയാണ് എയര്‍ടെല്‍ മുടക്കുന്നത്. 24,740 മെഗാഹെട്‌സിനുവേണ്ടി 88,078 കോടി മുടക്കിയ റിലയന്‍സ് ജിയോയാണ് ലേലത്തില്‍ ഒന്നാമതെത്തിയത്.

4ജി സേവനം നല്‍കുന്നതിന് ഇതുവരെ റിലയന്‍സ് ജിയോയുമായി സഹകരിച്ചിരുന്ന സാംസങ് ഇതാദ്യമായാണ് സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ടെലുമായി കൈകോര്‍ക്കുന്നത്.

4ജിക്ക് സാംസങ്ങുമായി സഹകരിച്ച ജിയോ ഇപ്പോള്‍ എറിക്‌സണ്‍, നോക്കിയ എന്നിവരുമായും ചര്‍ച്ചയിലാണ്. ജനുവരിയോടെ രാജ്യത്തെ ഒമ്പതിടങ്ങളില്‍ 5ജി സേവനം ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹിയിലും മുംബൈയിലും സേവനം ആരംഭിക്കാനാണ് ജിയോയുടെ നീക്കം.

Related posts

ലോകത്തെ ഏറ്റവും ദുരിതരാജ്യമായി സിംബാബ്‌വെ; തൊഴിലില്ലായ്‌മയിൽ വലഞ്ഞ് ഇന്ത്യ

Aswathi Kottiyoor

‘ഇവിടെ ഒരു ബോണ്ടും വേണ്ട, നേരെ ഓൺലൈനിൽ അപേക്ഷിച്ചാൽ മതി’; ആർക്കും വ്യവസായം തുടങ്ങാമെന്ന് പി രാജീവ്

Aswathi Kottiyoor

മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകാനില്ലെന്ന് ജ.മണികുമാർ; പ്രഖ്യാപനം ഗവർണർ നിയമനം അംഗീകരിച്ചതിന് പിന്നാലെ

Aswathi Kottiyoor
WordPress Image Lightbox