28.3 C
Iritty, IN
April 23, 2024
  • Home
  • Uncategorized
  • ‘ഇവിടെ ഒരു ബോണ്ടും വേണ്ട, നേരെ ഓൺലൈനിൽ അപേക്ഷിച്ചാൽ മതി’; ആർക്കും വ്യവസായം തുടങ്ങാമെന്ന് പി രാജീവ്
Uncategorized

‘ഇവിടെ ഒരു ബോണ്ടും വേണ്ട, നേരെ ഓൺലൈനിൽ അപേക്ഷിച്ചാൽ മതി’; ആർക്കും വ്യവസായം തുടങ്ങാമെന്ന് പി രാജീവ്

തിരുവനന്തപുരം: ഇലക്ടറൽ ബോണ്ട് നൽകാതെ വ്യവസായം തുടങ്ങാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി. രാജീവ്. കിറ്റക്സ് എംഡിയും ട്വന്റി20 നേതാവുമായ സാബു എം ജേക്കബിനെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.

വിമാനമയച്ചപ്പോൾ സന്തോഷത്തോടെ അതിൽ കയറിപ്പോയി അവിടെത്തിയപ്പോൾ കമ്പനി തുടങ്ങാൻ 25 കോടി ഇലക്ടറൽ ബോണ്ടായി കൊടുക്കേണ്ടിവന്ന വ്യവസായികളെ ഇപ്പോൾ നമുക്കറിയാമല്ലോയെന്നും മന്ത്രി ചോദിച്ചു. യാതൊരുവിധ ഇലക്ടറൽ ബോണ്ടും നൽകാതെ വ്യവസായങ്ങൾ തുടങ്ങാൻ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഓൺലൈനിൽ അപേക്ഷയും നൽകി ആർക്ക് വേണമെങ്കിലും ഇവിടെ നിയമാനുസൃതം വ്യവസായം നടത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Related posts

പൾസ് പോളിയോ ദിനം ഇന്ന്: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്, 23.28 ലക്ഷം കുട്ടികൾക്ക് പോളിയോ നൽകും

Aswathi Kottiyoor

മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു.

Aswathi Kottiyoor

ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: പ്രതി കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox