24.5 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • പ്ലസ്‌വൺ പ്രവേശനം; തിരുത്തൽ അവസരം ഇന്ന്‌ വൈകിട്ട്‌ 5 വരെ.
Thiruvanandapuram

പ്ലസ്‌വൺ പ്രവേശനം; തിരുത്തൽ അവസരം ഇന്ന്‌ വൈകിട്ട്‌ 5 വരെ.

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ്‌ പ്രകാരം തിരുത്തലുകൾക്കും കൂടുതൽ ഓപ്‌ഷനുകൾക്കുമുള്ള അവസരം ഞായറാഴ്ച വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കും. ആകെ 4,71,039 പേരാണ്‌ അപേക്ഷിച്ചത്‌. വെള്ളിയാഴ്ച രാവിലെയാണ്‌ ട്രയൽ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചത്‌.

അപേക്ഷകരും രക്ഷിതാക്കളും വെബ്‌സൈറ്റിൽ ഒന്നിച്ച്‌ പ്രവേശിച്ചതോടെ പലയിടങ്ങളിലും തടസ്സം നേരിട്ടു. സംഭവം ശ്രദ്ധയിൽപെട്ടയുടൻ http://www.admission. dge.kerala.gov.in പോർട്ടലിന്‌ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്നം പരിഹരിച്ചു. ശനിയാഴ്ച വൈകിട്ട്‌ വരെ 2,67,326 ലക്ഷം അപേക്ഷകർ ട്രയൽ ലിസ്‌റ്റ്‌ പരിശോധിച്ചു. 99,153പേർ തിരുത്തി. ട്രയലിൽ 2,42,809 പേരാണ്‌ ഇടം നേടിയിട്ടുള്ളത്‌. ആദ്യ അലോട്ട്‌മെന്റ്‌ ആഗസ്‌ത്‌ മൂന്നിനാണ്‌.

Related posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്….

Aswathi Kottiyoor

യാത്രാപാസ്സ് ഓൺലൈൻ സംവിധാനം നിലവിൽ വന്നു…..

ഇന്നും ഇന്ധനക്കൊളള ; പെട്രോൾ , ഡീസൽ വില വീണ്ടും കൂട്ടി.

Aswathi Kottiyoor
WordPress Image Lightbox