21.6 C
Iritty, IN
November 22, 2024
  • Home
  • Mumbay
  • ടിസിഎസ്, എസ്ബിഐ ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 548 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.
Mumbay

ടിസിഎസ്, എസ്ബിഐ ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 548 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം പുറത്തുവരാനിരിക്കെ വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 547.83 പോയന്റ് ഉയര്‍ന്ന് 55,816.32ലും നിഫ്റ്റി 158 പോയന്റ് നേട്ടത്തില്‍ 16,641.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ തിടുക്കംകൂട്ടി. ടിസിഎസ്, ഇന്‍ഫോസിസ്, എസ്ബിഐ എന്നീ ഓഹരികളാണ് സെന്‍സെക്‌സിന്റെ കുതിപ്പിനുപിന്നില്‍.

സണ്‍ ഫാര്‍മ, ഡിവീസ് ലാബ്, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ടിസിഎസ്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Related posts

പ്രമുഖ ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു.

Aswathi Kottiyoor

സെന്‍സെക്‌സില്‍ 300 പോയന്റ് നേട്ടം: നിഫ്റ്റി 17,750കടന്നു.

Aswathi Kottiyoor

സമ്മര്‍ദം തുടരുന്നു: സെന്‍സെക്‌സില്‍ 361 പോയന്റ് നഷ്ടം, നിഫ്റ്റി 17,400നുതാഴെ.

Aswathi Kottiyoor
WordPress Image Lightbox