25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • നാളെ ആഫ്രിക്കൻ പന്നിപ്പനി: ബോധവൽക്കരണ ക്ലാസ്‌ : ജില്ലയിൽ ജാഗ്രതാ നിർദേശം
kannur

നാളെ ആഫ്രിക്കൻ പന്നിപ്പനി: ബോധവൽക്കരണ ക്ലാസ്‌ : ജില്ലയിൽ ജാഗ്രതാ നിർദേശം

പന്നികളെ ബാധിക്കുന്ന മാരക വൈറസ് രോഗം ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. ജില്ലയിലെ സർക്കാർ, സ്വകാര്യ പന്നിവളർത്തൽ കേന്ദ്രങ്ങളിൽ രോഗലക്ഷണമോ മരണമോ ഉണ്ടോയെന്ന് നിരീക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.
ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി പന്നിഫാം ഉടമസ്ഥർക്ക് ബോധവൽക്കരണം നൽകും. രോഗപ്രതിരോധ പ്രവർത്തനത്തെക്കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗബാധ തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ചതായും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമായതിനാൽ മുൻകരുതൽ സ്വീകരിക്കണം. ഇതിന്‌ ബയോസെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കി. ഫാമുകളുടെ പ്രവേശന കവാടത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. ഫാമുകൾ അണുവിമുക്തമാക്കാൻ നിർദേശം നൽകി. ഇതോടൊപ്പം പുറത്തുനിന്ന് പന്നികളെയും പന്നിയിറച്ചിയും വാങ്ങുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഈ രോഗം റിപ്പോർട്ട് ചെയ്തതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. രോഗനിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവയ്‌പ്പും ഇല്ലാത്തതിനാൽ രോഗം കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊന്നു കുഴിച്ചുമൂടുകയാണ് രോഗ നിയന്ത്രണത്തിനുള്ള ഏക മാർഗം. ഇതുമായി ബന്ധപ്പെട്ട് വെള്ളി രാവിലെ 10.30ന് ഇരിട്ടി വെറ്ററിനറി പോളിക്ലിനിക്കിൽ ബോധവൽക്കരണ ക്ലാസ് നടക്കും.

Related posts

ജലാശയ ദുരന്തങ്ങളിൽ ‘യന്തിരൻ’ രക്ഷയ്‌ക്കെത്തും

Aswathi Kottiyoor

ചെ​ളി​ക്കു​ള​മാ​യി റോ​ഡു​ക​ൾ

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് (ആഗസ്ത് 16) 873 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor
WordPress Image Lightbox