23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • *20 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്.
Kerala Uncategorized

*20 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്.

തിരുവനന്തപുരം ∙ 10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പു നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ 22നു 10 മണിക്ക് അതതു കേന്ദ്രങ്ങളിൽ നടക്കും. ഫലം അപ്പോൾത്തന്നെ www.lsg election.kerala.gov.in സൈറ്റിലെ TRENDൽ ലഭ്യമാകും.

തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് 6 മാസത്തിനു മുൻപു നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.മലപ്പുറത്തെ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 10 ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 4 മുനിസിപ്പാലിറ്റി, 13 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.

Related posts

ജോൺ ബ്രിട്ടാസ് എംപി ഇനി ഡോക്ടർ ജോൺ ബ്രിട്ടാസ്

Aswathi Kottiyoor

നെറ്റ് കണക്‌ഷൻ: ടെൻഡർ എസ്ആർഐടിയിലേക്ക്; അനുകൂലവ്യവസ്ഥ പുതുതായി ഉൾപ്പെടുത്തി

Aswathi Kottiyoor

തേങ്ങ ഇടാൻ വിലക്ക്; സിപിഐഎം നേതാക്കള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox