• Home
  • Kerala
  • ജോൺ ബ്രിട്ടാസ് എംപി ഇനി ഡോക്ടർ ജോൺ ബ്രിട്ടാസ്
Kerala

ജോൺ ബ്രിട്ടാസ് എംപി ഇനി ഡോക്ടർ ജോൺ ബ്രിട്ടാസ്

രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന് ഡോക്ടറേറ്റ് ലഭിച്ചു. ഡൽഹി ജെഎൻയുവിൽ നിന്ന് ‘ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിലാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ജെഎൻയുവിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ് സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷണം പൂർത്തിയാക്കിയെങ്കിലും ഗൈഡ് ഡോ. കിരൺ സക്സേനയുടെ നിര്യാണത്തേത്തുടർന്ന് പ്രബന്ധം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഡോ. വി.ബിജുകുമാറിന്റെ കീഴിൽ പുനരാരംഭിച്ചു. ജൂൺ 14 നാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.കണ്ണൂർ സ്വദേശിയായ ബ്രിട്ടാസ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും തൃശ്ശർ കേരളവർമ്മ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി. ബിരുദാനന്തര ബിരുദവും നിയമവും ഒന്നാം റാങ്കോടെയാണ് നേടിയത്.

ഡൽഹി ദേശാഭിമാനിയിലെ ജോലിയ്ക്കിടെ പഠനം തുടര്‍ന്നു. ജെഎൻയുവിൽ നിന്ന് എം ഫിൽ നേടി.ആകാശവാണിയുടെ ഡൽഹി നിലയത്തിൽ വാർത്താ വായനക്കാരനായി.ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായി. പിന്നീട് കൈരളി ചാനലിലെത്തി. മാനേജിങ്ങ് ഡയറക്ടറും എഡിറ്ററുമായി. ബാബരി മസ്ജിദ്‌, ഗുജറാത്ത് കലാപം എന്നിവ റിപ്പോർട്ട് ചെയ്തതിലൂടെ ശ്രദ്ധേയനായി. അമേരിക്ക – ഇറാക്ക് യുദ്ധം, നേപ്പാൾ തെരഞ്ഞെടുപ്പ്, പാകിസ്ഥാൻ രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്‌തു. മിനാരങ്ങൾ ധൂളികളായപ്പോൾ എന്ന ബാബ്‌റി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ട് ശ്രദ്ധയാകർഷിച്ചു. പ്രധാനമന്ത്രിയുടെ മാധ്യമസംഘത്തിൽ അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

Related posts

കോഴിക്കോട് നിപ കൺട്രോൾ റൂം തുറന്നു; ഉറവിടം കണ്ടെത്താൻ പരിശോധന; അതീവജാഗ്രത.

Aswathi Kottiyoor

സ്ഥാനാര്‍ഥിയെ നിശ്ചയിച്ച്‌ 48 മണിക്കൂറിനകം ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണം-സുപ്രീംകോടതി.

Aswathi Kottiyoor

യുപി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

Aswathi Kottiyoor
WordPress Image Lightbox