കണ്ണൂർ: ആറളം ഫാമിലെ കാട്ടാനശല്യം തടയാൻ ശാശ്വതമായ പരിഹാരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പട്ടികവർഗ വകുപ്പ് മന്ത്രിക്കും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നിവേദനം നൽകി. ആറളം ഫാമിൽ വിറകുവെട്ടാൻ പോയ ദാമു എന്ന ആദിവാസിയെ ആന ചവിട്ടിക്കൊന്നതിൽ ആദിവാസിസമൂഹവും ജനങ്ങളും അങ്ങേയറ്റം ദുഃഖത്തിലാണ്. ആന മതിൽ പണിയുക എന്നതാണ് ഏക പരിഹാരമാർഗം. അതുകൊണ്ടുതന്നെ അടിയന്തിരമായി അവശേഷിക്കുന്ന സ്ഥലങ്ങളിൽ ആനമതിൽ പണിയണം. മരിച്ച ദാമുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരാൾക്ക് ജോലിയും വനം വകുപ്പ് നൽകണമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടു.