ഭൂനികുതി വർധനയും വൈദ്യുതിചാർജ് വർധനവും പിൻവലിക്കുക, ബഫൺ സോൺ വിഷയത്തിൽ 2019ലെ സർക്കാർ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ നേത്യത്വത്തിൽ 22ന് രാവിലെ 10 ന് അയ്യൻകുന്ന് വില്ലേജ് ഓഫീസ് മാർച്ച് നടത്തും. തുടർന്ന് വിശദീകരണ പൊതുയോഗവും നടത്തും. സണ്ണി ജോസഫ് എംഎൽഎ, മുൻ എംപി ഫ്രാൻസീസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
മലയോര ജനതയെ ഒന്നടക്കം കുടിയൊഴിപ്പിക്കുന്ന ബഫൺ സോൺ വിഷയത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ഇരട്ടത്താപ്പ് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും തുടർസമര പരിപാടികൾ തീരുമാനിക്കുന്നതിനുമായി യുഡിഎഫ് അയ്യൻകുന്ന് പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു.
യോഗത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജെയ്സൺ കാരക്കാട്ട് അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ, ഇബ്രാഹിം മുണ്ടേരി. പി.കെ. ജനാർദ്ദനൻ, പി.സി. ജോസ്, ജെയിൻസ്മാത്യു, മനോജ് കണ്ടത്തിൽ, കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, ബെന്നി ഫിലിപ്പ് ആന്റോ കപ്പലുമാക്കൽ, സലാം തുടങ്ങിയവർ പ്രസംഗിച്ചു.
previous post