23.5 C
Iritty, IN
July 14, 2024
  • Home
  • Iritty
  • കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു
Iritty

കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

ഇരിട്ടി : മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (എം ) ചെയര്‍മാനുമായിരുന്ന കെ.എം. മാണിയുടെ 90-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് (എം) പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളമന പ്രൊവിഡന്‍സ് ഹൗസിലും മുടയിരഞ്ഞി സെന്റ് ജോസഫ് ഓള്‍ഡേജ് ഹോമിലും വച്ച് ജന്മദിനാഘോഷം നടത്തി. കേക്ക് മുറിച്ചും മധുര പലഹാരം വിതരണം ചെയ്തും അവര്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും സാമ്പത്തിക സഹായവും നല്‍കി.
സംസ്ഥാന ഹൈപ്പവര്‍ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വിപിന്‍ തോമസ് അധ്യക്ഷത വഹിച്ചു. സി.എം.ജോര്‍ജ്, മാത്യു പുളിക്കകുന്നേല്‍, അല്‍ഫോന്‍സ് കളപ്പുര, ബെന്നിച്ചന്‍ മടത്തിനകം, എ.കെ. രാജു, ജോര്‍ജ് ഓരത്തേല്‍, ജോസ് കിഴക്കേപ്പടവത്ത്, ജോസ് മാപ്പിളപറമ്പില്‍, അബ്രഹാം വെട്ടിക്കല്‍, അബ്രഹാം പാരിക്കാപള്ളി, ജയ്‌സണ്‍ ജീരകശ്ശേരി, സന്തോഷ് സെബാസ്റ്റ്യന്‍, ജോണി കാവുങ്കല്‍, അബ്രഹാം കല്ലമ്മാരി, ഗര്‍വാസിസ് കേളിമറ്റം, ഷൈജു കുന്നോല, ഡോ.ത്രേസ്യാമ്മ കോങ്ങോല, ജെസ്സിമോള്‍ വാഴപ്പള്ളി, ലിന്റോ കുടിലില്‍, സിസ്റ്റര്‍ ബീന, സിസ്റ്റര്‍ പ്രസന്ന, ലാലു സ്രായില്‍, അബ്രഹാം തടത്തില്‍, ജെയിംസ് പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.

Aswathi Kottiyoor

പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തം

Aswathi Kottiyoor

തൂണുകൾ തകർന്ന് പാലം അപകടത്തിലായിട്ട് മൂന്ന് വർഷം – പുതുക്കിപ്പണിയാതെ അധികൃതർ

Aswathi Kottiyoor
WordPress Image Lightbox