Uncategorized

മിൽമ നെയ്യ് വാങ്ങൽ തീരുമാനം നീട്ടി; നിയമോപദേശം തേടിയശേഷം തുടർനടപടിയെന്ന് കെ ജയകുമാർ

ശബരിമല അരവണ നിർമാണത്തിനാവശ്യമായ നെയ്യ് മിൽമയിൽ നിന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. നിയമോപദേശം തേടിയശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മിൽമ കേരളം കണികണ്ടുണരുന്ന നന്മയല്ലേ, ആവശ്യത്തിന് നെയ്യ് നിലവിൽ മിൽമയുടെ കൈവശമുണ്ടെന്നും കെ ജയകുമാർ പറഞ്ഞു. സീസൺ ആരംഭിക്കുന്ന സമയത്ത് ഏകദേശം 10,000 ലിറ്റർ നെയ്യിന്റെ കുറവ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ നിലവിൽ നെയ്യ് ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നെയ്യ് വിതരണവുമായി ബന്ധപ്പെട്ട റീ ടെൻഡറിൽ യോഗ്യതയുള്ളവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.ശബരിമലയിലെ അരവണ ഉൽപാദനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് കെ ജയകുമാർ പറഞ്ഞു. അരവണ പ്ലാന്റിൽ ഇതുവരെ മൂന്ന് ലക്ഷം ടിൻ അരവണ ഉൽപാദിപ്പിക്കാൻ കഴിഞ്ഞു. ഉൽപാദനത്തിന്റെ മുക്കാൽ ഭാഗവും പൂർത്തിയായിട്ടുണ്ട്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പരാതികളൊന്നുമില്ലെന്നും ഒരുക്കങ്ങളിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 30 ലക്ഷം ടിൻ അരവണയുടെ ശേഖരമുണ്ടെന്നും ഒരു തരത്തിലുള്ള ആശങ്കയും നിലവിലില്ലെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button