Uncategorized

കോടതി ഉത്തരവുണ്ടായിട്ടും നാഷണൽ ഹെൽത്ത് മിഷന്റെ ജീവനക്കാരെ തിരിച്ചെടുത്തില്ല; ആലപ്പുഴയിൽ സിഐടിയു പ്രതിഷേധം

18 വർഷത്തിലധികമായി ജോലി ചെയ്തുവരുന്ന നാഷണൽ ഹെൽത്ത് മിഷന്റെ 1495 പേരെയാണ് സർക്കാർ മാറിയപ്പോൾ പിരിച്ചുവിട്ടത് ആലപ്പുഴ ജില്ലയിൽ മാത്രം 90 പേരെ പിരിച്ചുവിട്ടു. ഇതിൽ 15 പേർ കോടതിയെ സമീപിച്ചപ്പോൾ ഇവരെ തിരിച്ചെടുക്കണമെന്ന് ഉത്തരവുമായി ജില്ലാ പ്രോജക്ട് മാനേജരെ സമീപിച്ചുവെങ്കിലും രാഷ്ട്രീയത്തിന്റെ പേരിൽ കോടതി ഉത്തരവുപോലും പാലിക്കാതെ ഇവരെ തിരിച്ചെടുക്കാൻ ഡോക്ടർ ലിജു തയ്യാറായില്ല.

കഴിഞ്ഞ ആറിനാണ് ഇവർക്ക് കോടതി അനുമതി നൽകിയത്. കോടതി ഉത്തരവുപോലും കാറ്റിൽ പറത്തി ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നത് സിഐടിയു നേതാക്കളും മുൻ എംഎൽഎമാരും ആയ പി പി ചിത്ത രഞ്ജൻ, എച്ച് സലാം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. എന്നാൽ ജില്ല പ്രൊജക്റ്റ് മാനേജർ ഇന്ന് ഓഫീസിൽ എത്തിയില്ല. പിൻവാതിലിലൂടെ കോൺഗ്രസ് നേതാക്കൾക്ക് പുതിയ ആളുകളെ കോഴ വാങ്ങി നിയമിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് ഇതിന് പിന്നിൽ എന്ന് സിഐടിയു നേതാക്കൾ പറഞ്ഞു.

പതിനേഴായിരം പേരാണ് എൻഎച്ച്എമ്മിന്റെ കീഴിൽ താൽക്കാലികമായി ജോലി ചെയ്തു വരുന്നത്. ആലപ്പുഴയിലെ ജില്ലാ പ്രൊജക്റ്റ് മാനേജർ രാഷ്ട്രീയം കളിക്കുന്നത് കൊണ്ടാണ് കോടതി ഉത്തരവുപോലും പാലിക്കാതെ ഇവരെ പുറത്തു നിർത്തിയിരിക്കുന്നത് എന്നാണ് നേതാക്കൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button