Uncategorized

കൽപ്പറ്റയിൽ ആദിവാസി വീട്ടമ്മയുടെ മൃതദേഹം ആംബുലൻസിൽ കയറ്റാത്ത സംഭവം; മന്ത്രി തുളസിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൽപ്പറ്റയിൽ ആദിവാസി വീട്ടമ്മയുടെ മൃതദേഹം ആംബുലൻസിൽ കയറ്റാത്ത സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. മന്ത്രി തുളസിയുടെ ഓഫീസ് ഡിവൈഎഫ്ഐ ഉപരോധിച്ചു. എന്നാൽ സമാധാനപരമായി പ്രതിഷേധിച്ചവരെ ബലം പ്രയോ​ഗിച്ച് നീക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. ചർച്ചയ്ക്കെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ ​ഗുണ്ടകളെ വലിച്ചിഴയ്ക്കുന്ന പോലെയാണ് പൊലീസ് ഓഫീസിൽ നിന്ന് പുറത്താക്കിയത്.

ഇന്നലെയാണ് പ്രതിഷേധത്തിനിടയായ സംഭവം ഉണ്ടായത്. ആദിവാസി വീട്ടമ്മയുടെ മൃതദേഹം ശ്മശാനത്തിൽ കൊണ്ടുപോകാൻ പട്ടികവർഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റിയാത്തത് വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. കൽപ്പറ്റ മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ്‌ ബന്ധുക്കൾ തോളിലേറ്റി ട‍ൗണിലൂടെ കൊണ്ടുപോയത്‌. ബന്ധുക്കൾ മൃതദേഹം മുളവടിയിൽ ചുമന്ന് രണ്ട്‌ കിലോമീറ്റർ പിന്നിട്ടാണ് ശ്മാശനത്തിൽ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button