Uncategorized

എസ്എടിയിൽ പെൺകുട്ടിയെ കാണാതായ സംഭവം; വീഴ്ചയിൽ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട്, കൈരളി ന്യൂസ് ഇംപാക്ട്

എസ്എടിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രത്യേക സമിതിയുടെ പരിശോധന. സമിതിയുടെ റിപ്പോർട്ടിന് ശേഷം നടപടിയുണ്ടാകുമെന്ന് എസ്എടി സൂപ്രണ്ട് അറിയിച്ചു. വീഴ്ചയിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പോക്സോ കേസിലെ അതിജീവിതയെ ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു. ഈ വാർത്ത ആദ്യം ജനങ്ങളിലേക്കെത്തിച്ചത് കൈരളി ന്യൂസായിരുന്നു. പിന്നീട് പെൺകുട്ടിയെ വയനാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ചയാണ് ​ഗർഭിണിയായ 15കാരിയെ കാണാതായത്. പെൺകുട്ടി ആശുപത്രിയിൽ നിന്ന് പുറത്തുപോയത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പുറത്ത് കാത്തുനിന്ന ഒരാളോടൊപ്പം പെണ്‍കുട്ടി പോയെന്ന് പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വയനാട് നിന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ സര്‍ക്കാരിന്റെ ഐസിസി ഹോമിലെ ജീവനക്കാരിക്കും സുരക്ഷാ ജീവനക്കാര്‍ക്കും ഗുരുതരമായ പിഴവാണ് സംഭവിച്ചത്. പുറത്ത് കാത്തു നിന്ന ആളോട് ആശയവിനിമയം നടത്താന്‍ പെണ്‍കുട്ടിക്ക് സൗകര്യം ചെയ്തു കൊടുത്തത് ആരാണ് എന്ന ചോദ്യങ്ങളും ഇതിനോടൊപ്പം ഉയരുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പരിശീലനം നേടിയ വിമുക്ത ഭടന്‍മാരെ ഒഴിവാക്കി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാരായി നിയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള കരാര്‍ ജീവനക്കാരാണ് പെണ്‍കുട്ടിയെ കാണാതായ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button