Uncategorized

ചെന്നൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിൽ; ജോലിചെയ്ത കമ്പനിയിൽ നിന്ന് തട്ടിയത് ₹8.2 കോടി രൂപ തട്ടി

ചെന്നൈയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് പണം തട്ടിയ കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിൽ. പോരൂരിനടുത്തുള്ള നൂമ്പൽ സ്വദേശിയായ എസ്. സുധീർ ഗതിഗന്തിയെന്ന 30കാരനാണ് അറസ്റ്റിലായത്. ചെന്നൈ ആവഡിക്കടുത്തുള്ള പട്ടാരവാക്കത്തെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് 8.2 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

ഈ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഫിനാൻസ് മാനേജരായി ജോലി ചെയ്യവെയാണ് പണം തട്ടിയത്. എന്നാൽ തുക ഇതുവരെ വീണ്ടെടുക്കാനായിട്ടില്ലെന്ന് ആവഡി സിറ്റി പൊലീസ് അറിയിച്ചു. സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ എൻട്രസ്റ്റ്‌മെന്റ് ഡോക്യുമെന്റ് ഫ്രോഡ് (EDF) വിഭാഗമാണ് പ്രതി ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന് കണ്ടെത്തിയത്.

2018-ൽ ആണ് സുധീർ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് ഇയാൾ ഫിനാൻസ് മാനേജരായി സ്ഥാനക്കയറ്റം നേടി. 2024-ൽ രാജിവെച്ചു. 2021 മുതൽ 2023 വരെയുള്ള കാലയളവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. പണം ആന്ധ്രാപ്രദേശിലുള്ള അടുത്ത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി. 44 ബാങ്ക് അക്കൗണ്ടുകളിലേക്ക് 95 ഇടപാടുകളിലൂടെയാണ് പണം വകമാറ്റിയത്.അതേസമയം സുധീറിനല്ലാതെ കുടുംബത്തിലെ മറ്റാർക്കും ഈ തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയുടെ വിതരണക്കാർക്ക് പണം നൽകുന്നതും ചെക്കുകൾ നൽകുന്നതും സുധീർ നേരിട്ടായിരുന്നു. കമ്പനിയുടെ ഫണ്ടും അതുകൊണ്ട് ഇയാൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാനായി. ഇതിനിടെ വിതരണക്കാർക്ക് ലഭിക്കേണ്ട പണം കുടിശ്ശികയായതിനെ തുടർന്ന് അവർ പരാതി നൽകിയതാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

എന്നാൽ അതിനോടകം സുധീർ രാജിവെച്ച് പോയിരുന്നു. പുതിയ ഫിനാൻസ് മാനേജർ കമ്പനിയിൽ നിയമിതനാകുകയും ചെയ്തിരുന്നു. അതേസമയം സുധീറിന് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button