Uncategorized
യുപിഐ ഇടപാടിന് ഫീസ്: കേന്ദ്ര നിർദേശം പിൻവലിക്കണo യു എം സി.

കണ്ണൂർ :യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽകണ്ണൂർ ടൗണിൽ പ്രതിഷേധ റാലിയും ഹെഡ്പോസ്റ്റ‌് ഓഫിസിനു മുൻപിൽ ധർണയും നടത്തി. കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. യുഎംസി ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്‌റ്റ്യൻ, ജില്ലാ ജനറൽ സെക്രട്ടറി യു.രാജു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എച്ച്. ആലിക്കുട്ടി ഹാജി, ജില്ലാ വർക്കിങ് പ്രസിഡന്റ് കെ.എം.ബഷീർ, ജില്ലാ കോഓർഡിനേറ്റർ സിനോജ് മാക്സ്, വൈസ് പ്രസിഡന്റുമാരായ മനോഹരൻ പയ്യന്നൂർ, ഷാജി തോമസ്, ബുഷ്റ ചിറക്കൽ, ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം എന്നിവർ സംസാരിച്ചു.



