ഉദ്ഘാടനത്തിന് രണ്ട് ദിവസം; പുതിയ ഓഡിറ്റോറിയം തീപിടിച്ച് കത്തിനശിച്ചു

മലപ്പുറം: എടക്കര/യില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ, പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകര്‍ന്നു. തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കിണറ്റിങ്ങല്‍ ജോണ്‍ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഓഡിറ്റോറിയത്തിനാണ് തീപിടിച്ചത്. ചുങ്കത്തറ മാമ്പൊയില്‍ സിഎന്‍ജി റോഡിന് സമീപമാണ് പുതിയ ഓഡിറ്റോറിയം നിര്‍മിച്ച് അന്തിമ ഘട്ട പ്രവൃത്തികള്‍ പുരോഗമിച്ചിരുന്നത്. വ്യാഴം വൈകിട്ട് 4.45നാ ണ് അപകടം. ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെ ന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആദ്യ വിവാഹത്തിന് തുറന്ന് ഉദ്ഘാടനംചെയ്യാനിരിക്കുകയായിരുന്നു. ഒരുകോടിയോളം നഷ്ടം വന്നതായാണ് പ്രാഥമിക കണക്ക്.
വിവിധ ജോലികളുമായി ബന്ധപ്പെട്ട് 200ഓളം തൊഴിലാളികള്‍ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. തീപടര്‍ന്നത് കണ്ട് തൊഴിലാളികള്‍ പുറത്തേ ക്കിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ഓഡിറ്റോറിയത്തിലെ സീലിങ് മു ഴുവന്‍ കത്തിനശിച്ചു. നിലമ്പൂരില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ വി ബാ ബുരാജ്, അസി. സ്റ്റേഷന്‍ ഓഫീ സര്‍ കെ യൂസഫലി എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തി യാണ് തീ അണച്ചത്. ആര്‍ക്കും പരിക്കില്ല. തൊഴിലാളികളുടെ പണിസാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്




