Uncategorized

മുഖ്യമന്ത്രിയുടേത് വഞ്ചന; കേരള ബാങ്ക് പിരിച്ചുവിടാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് എം വി ജയരാജൻ

കേരള ബാങ്ക് പിരിച്ച് വിടാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. കൃത്യമായ പഠനം നടത്തി റിസർവ് ബാങ്കിൻ്റെ അനുമതിയോടെയാണ് കേരള ബാങ്ക് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിൻ്റെ പുരോഗതി ലക്ഷ്യമിട്ടാണ് ബാങ്ക് തുടങ്ങിയതെന്നും സഹകരണ മന്ത്രി കേരള ബാങ്ക് പിരിച്ചു വിടുമെന്നും ത്രീ ടയർ സിസ്റ്റം നടപ്പിലാക്കുമെന്നും പറയുന്നുവെന്നും എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇത് സഹകരണ പ്രസ്ഥാനത്തെ തകർക്കും. സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളാണ് യു ഡി എഫ് സർക്കാർ നടപ്പിലാക്കുന്നത്,അമിത് ഷാ ജില്ലാ സഹകരണ ബാങ്കുകൾ തുടങ്ങുമെന്ന് പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കൂടി കേരള ബാങ്ക് പിരിച്ചു വിടുമെന്ന് പറയുന്നത്.
കേരള ബാങ്ക് പിരിച്ചു വിടാനുള്ള തീരുമാനം യു ഡിഎഫ് ബിജെപി ഡീലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തെങ്കിലും പഠനം നടത്താതെ കേരള ബാങ്ക് പിരിച്ചു വിടുമെന്ന് പറയുന്നത് സഹകാരികളോടുള്ള വെല്ലുവിളിയാണ്.കേരള ബാങ്ക് നിലവിൽ പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കുന്നുണ്ട്. തകർച്ചയിലുള്ള ബാങ്കുകളെ സഹായിക്കാൻ പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ധനപരമായും സാങ്കേതികപരമായ സഹായവും പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകുന്നുണ്ട്.കോടിക്കണക്കിന് അധിക ബാധ്യത വരുത്തി വെക്കലാണ്. ജില്ലാ ബാങ്ക് കേരള ബാങ്കായി മാറിയപ്പോൾ ഭരണ ചെലവ് ഗണ്യമായി കുറയുകയാണ് ചെയ്തത്.
സഹകരണ മേഖലക്ക് കരുത്ത് പകരുകയാണ് ചെയ്തത്. കേരള ബാങ്ക് പിരിച്ചു വിട്ടാൽ സഹകരണ മേഖലയുടെ തകർച്ചക്ക് കാരണമാവും. കേരള ബാങ്ക് പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണ്.നിയമാനുസൃത നടപടികൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. കേരള നിയമസഭ നിയമം പാസാക്കിയതാണ്. റിസർവ് ബാങ്ക് അനുമതിയോടെയാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നതെന്ന് അദ്ദേ​ഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button