Uncategorized

‘എന്റെ മക്കളെ തൊട്ട് കളിക്കരുത്, എന്നെ ജീവിതം പഠിപ്പിച്ചവരാണ്’; ആഞ്ഞടിച്ച് ഭാഗ്യലക്ഷ്‍മി

തന്റെ വീ‍ഡിയോയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് കൊടുത്ത യൂട്യൂബർക്കെതിരെ ഡബ്ബിങ്ങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. തന്നെക്കുറിച്ച് വിമർശനം ഉന്നയിക്കാം, പക്ഷേ തന്റെ മക്കളുടെ ഫോട്ടോ വെച്ച് ഇങ്ങനെ ചെയ്യാൻ അവകാശമില്ലെന്ന് പുതിയ വീഡിയോയിൽ ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. എന്റെ മക്കളെ തൊട്ട് കളിക്കരുത് എന്ന തലക്കെട്ടോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

”എന്റെ മക്കൾ സ്വാർത്ഥരാണ്, അവരെന്നെ പുറത്ത് പോലും കൊണ്ട് പോകുന്നില്ല, മക്കളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി എന്നാണ് അവൻ കൊടുത്തിരിക്കുന്ന ടെെറ്റിൽ. ഇന്ന് ആരെക്കുറിച്ചും പരദൂഷണം പറയാനില്ല, അപ്പോൾ എന്റെ വീഡിയോ കണ്ട് കാണും. വീഡിയോയിൽ ഇയാൾ‌ മര്യാദയ്ക്ക് സംസാരിച്ചിട്ടുണ്ട്. എന്റെ വീഡിയോയുടെ കട്ടിംഗ് എടുത്ത് കാണിച്ചിട്ടുമുണ്ട്. പക്ഷേ, ഈ വീഡിയോയിലേക്ക് ഇറങ്ങണമെങ്കിൽ ഇങ്ങനെ ടെെറ്റിൽ കൊടുക്കണം എന്ന വൃത്തികെട്ട മനോഭാവമാണ്. നിങ്ങളുടെ വീട്ടിൽ സ്ത്രീകളില്ലേ. നിങ്ങൾക്കും അമ്മയില്ലേ. സഹോദരിയില്ലേ. സ്വന്തം ജീവിതം കണ്ടന്റാക്കി നോക്കൂ.

എന്നെക്കുറിച്ച് നിങ്ങൾക്ക് വിമർശനം ഉന്നയിക്കാം. പക്ഷെ എന്റെ മക്കളുടെ ഫോട്ടോയിട്ട് ഇങ്ങനെ ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ല. അവരുടെ ഫോട്ടോയിടുമ്പോൾ അവരുടെ സ്വകാര്യതയെയാണ് നിങ്ങൾ അപമാനിക്കുന്നത്. ഞാൻ എന്റെ കഷ്ടകാലത്തിന് സെലിബ്രിറ്റിയായിപ്പോയതാണ്. എന്റെ ഒരു വീഡിയോയിൽ പോലും മക്കളുടെ ഫോട്ടോ കാണിക്കാറില്ല. മക്കളുടെ സ്വകാര്യതയാണ്. ആ സ്വകാര്യതയാണ് ഈ മനുഷ്യൻ ഹനിച്ചത്. പ്രെെവസി പ്രശ്നമായി ഞാൻ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മക്കളെന്നതിലുപരി അവരെന്റെ സുഹൃത്തുക്കളാണ്, എന്നെ ജീവിതം പഠിപ്പിച്ച ഗുരുക്കൻമാരാണ്. ജീവിതത്തിൽ ഞാൻ പ്രതിസന്ധി ഘട്ടത്തിൽ നിന്നപ്പോൾ ധെെര്യം തന്നവരാണ്. അങ്ങനത്തെ മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം”, എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

മുൻ വീഡിയോയിൽ ഭാഗ്യലക്ഷ്‍മി പറഞ്ഞത്:

”മക്കൾ സ്വാർത്ഥരാണ്, ഞാനുൾപ്പെടെ എന്ന് മകൻ പറഞ്ഞിട്ടുണ്ട്. എന്റെ രണ്ട് മക്കളും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് യാത്ര ചെയ്യുന്നവരാണ്. എനിക്ക് പോകണമെന്ന് തോന്നുന്ന സ്ഥലത്ത് ഞാനും പോകും. അവർ എന്നോടൊപ്പം ജീവിക്കുന്നില്ല എന്നത് കൊണ്ട് എനിക്കവരുടെ അനുവാദത്തിന്റെ ആവശ്യമില്ല. ദൂരെയാണെങ്കിൽ മക്കളേ കുറച്ച് ദിവസം ഞാനിവിടെ ഉണ്ടാകില്ലെന്ന് പറഞ്ഞ് പോകും. മക്കളോട് പറയാത്തതായി എന്റെ ജീവിതത്തിൽ ഒന്നുമില്ല. എന്റെ മക്കൾക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം. പക്ഷേ, എന്റെ ഒരു സ്വാതന്ത്ര്യവും ഞാനവർക്ക് വിട്ട് കൊടുക്കില്ല. ഒരു സന്തോഷവും ഞാനവരുടെ കാൽക്കീഴിൽ കൊണ്ട് വെക്കില്ല.

ത്യാഗം എന്നത് വെറും മണ്ടത്തരമാണ്. ചെയ്തിട്ട് കുറേക്കഴിഞ്ഞ് പിന്നെ നമ്മൾ തന്നെ സങ്കടപ്പെടും. വീട് ഭർത്താവിന്റെ പേരിൽ വെച്ചത് ക്രെഡിറ്റായി പറയേണ്ട, അത് അമ്മയുടെ മണ്ടത്തരമാണെന്ന് മോൻ എന്നോട് പറഞ്ഞിട്ടുണ്ട്. മരിച്ച് കഴിയുമ്പോൾ കിട്ടുന്ന തുകയ്ക്കുള്ള ഇൻഷുറൻസിനോട് എനിക്കൊരു യോജിപ്പുമില്ല. ഞാനെന്തിനാണ് ഞാൻ മരിച്ച് പോയിട്ട് അവർക്ക് കോടികൾ കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്നത്. ആ ഇൻഷുറൻസ് അടയ്ക്കുന്ന പെെസയെടുത്ത് ഞാനെന്റെ സന്തോഷം കണ്ടെത്തിക്കോളാം. മെഡിക്കൽ ഇൻഷുറൻസിനും ദെെനം ദിന ചെലവുകൾക്കും ഞാൻ പെെസ മാറ്റി വെക്കും. എന്റെ വസ്ത്രത്തിനും യാത്രകൾക്കും വേണ്ടി മാറ്റി വെക്കും”.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button