Uncategorized

മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം, എംപിഎസ്‍സി ചെയർമാന്റെ രാജിയടക്കമുളള ആവശ്യങ്ങൾ നടപ്പാകാതെ പിന്മാറില്ല; പിന്തുണയുമായി രാഹുൽ ഗാന്ധി

പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും ജാർഖണ്ഡിലുമുയർന്ന അതേ മുദ്രാവാക്യങ്ങളാണ് പൂനെയിലും ഉയരുന്നത്. മാർച്ചിൽ നടക്കാനിരുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കി. സമാനമായി ടെറ്റ് പരീക്ഷയും. അന്വേഷണത്തിൽ അന്തർ സംസ്ഥാന സംഘമാണ് അന്ന് വലയിലായത്. ബോബൈ ഹൈക്കോടതി ക്ലർക്ക് പരീക്ഷയിലും വ്യാപക സാങ്കേതിക പ്രശ്നങ്ങളുണ്ടായി. ഇതോടെ സഹികെട്ടാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. രാഹുൽ ഗാന്ധി, സുപ്രിയ സുലേ തുടങ്ങി പ്രതിപക്ഷ നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എം പി എസ് സി ചെയർമാന്റെയും സെക്രട്ടറിയുടേയും രാജിയടക്കമുള്ള ആവശ്യം നടപ്പാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button