Uncategorized

പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് നേ​രെ അ​തി​ക്ര​മം; കു​ടും​ബ​സു​ഹൃ​ത്ത് ഒളി​വി​ൽ

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ൽ പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന് നേ​രെ അ​തി​ക്ര​മം. കു​ടും​ബ​സു​ഹൃ​ത്താ​ണ് കു​ഞ്ഞി​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ഞ്ഞ് ഋ​ഷി​കേ​ശി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദി​യോ​റി​യ സ്വ​ദേ​ശി​ക​ളാ​യ, ഹ​രി​ദ്വാ​റി​ലെ ഒ​രു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​നാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ബി​ഹാ​ർ ഭാ​ഗ​ൽ​പൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​തി, അ​ടു​ത്തി​ടെ​യാ​ണ് ഇ​തേ ഫാ​ക്ട​റി​യി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. ഫാ​ക്ട​റി​ക്ക് സ​മീ​പം മു​റി എ​ടു​ത്തു താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ കു​ഞ്ഞി​ന്‍റെ കു​ടും​ബ​വു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു.

സം​ഭ​വ​ദി​വ​സം രാ​ത്രി കു​ട്ടി​യു​ടെ അ​മ്മ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. കു​ഞ്ഞ് ക​ര​യു​ന്ന​ത് ക​ണ്ട ഇ​യാ​ൾ, താ​ൻ സ​മാ​ധാ​നി​പ്പി​ച്ചു കൊ​ള്ളാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ എ​ടു​ത്തു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കു​റ​ച്ചു ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ നി​ല​യ്ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​തി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

ഉ​ട​ൻ​ത​ന്നെ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button