Uncategorized

ഞാറക്കലിൽ ഹാഷിഷ് ഓയിലുമായി 19കാരന്‍ പിടിയില്‍

വൈപ്പിന്‍: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഞാറക്കല്‍ പെരുമന പറമ്പ് പാര്‍ഥസാരഥി (19) ആണ് പിടിയിലായത്.
പട്രോളിംഗിനിടെ തിങ്കളാഴ്ച രാത്രി പത്തരയോടെ ഞാറക്കല്‍ പള്ളിയുടെ സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ തടഞ്ഞുനിര്‍ത്തി ദേഹ പരിശോധന നടത്തിയപ്പോഴാണ് രണ്ടു പ്ലാസ്റ്റിക് ഡപ്പികളിലായി രണ്ടു ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

പ്രതിയെ ഞാറക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. എസ്‌ഐ കെ.വി. ജിതിന്‍, സിപിഒ ജിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഹാഷിഷ് ഓയില്‍ വില്‍പനയ്ക്ക് എത്തിച്ചതാണോ സ്വന്തം ഉപയോഗത്തിനായി കൊണ്ടുവന്നതാണോ എന്നതില്‍ പൊലിസ് അന്വേഷണം നടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button