Uncategorized

ചാല സ്വർണക്കൊള്ള: 202 പവൻ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാലയിൽ മോഷണം പോയ 202 പവൻ സ്വർണം കണ്ടെത്തി. ദിവസങ്ങൾക്കു മുന്നേയായിരുന്നു ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം മോഷ്ടിച്ചത്. 146 പവൻ വെള്ളായണി ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു.
450 ഗ്രാം സ്വർണം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ രണ്ട് കിലോ സ്വർണം കവർന്നിട്ടില്ല എന്ന പ്രതികളുടെ വാദം പൊളിഞ്ഞു.കേസിൽ അറസ്റ്റിലായ മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ കൂടുതൽ സാമ്പത്തിക തട്ടിപ്പ് കേസുകൾ എടുക്കാൻ പൊലീസ് ഒരുങ്ങുകയാണ്. സ്വർണം മോഷണം പോയ വൈഷ്ണവി ജ്വല്ലറിയുടെ സമീപത്തു തന്നെയാണ് മാളവിക ജ്വല്ലറിയും. സ്വർണക്കട ഉടമകളുടെ കുടിപ്പകയാണ് കവർച്ചയ്ക്കിടയാക്കിയത്.

വിശദമായ പരിശോധനയാണ് മോഷണം പോയ സ്വർണം കണ്ടെത്തുന്നതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രിയിൽ ജ്വല്ലറി അടച്ച് വഴിയിലൂടെ നടക്കുകയായിരുന്ന വൈഷ്ണവി ജ്വല്ലറി ഉടമയെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി സ്വർണം കവരുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button