Uncategorized
രാജ്യത്ത് വൻ രാസവള കൊള്ള; ആശങ്ക ചൂണ്ടിക്കാട്ടി സിഎജി ഓഡിറ്റ്

ദില്ലി: രാജ്യത്ത് വൻ രാസവള കൊള്ളയെന്ന ആശങ്ക ചൂണ്ടിക്കാട്ടി സി എ ജി ഓഡിറ്റ് റിപ്പോർട്ട്. രാജ്യത്തെ യൂറിയ വൻതോതിൽ വിദേശത്തേക്ക് കടത്തുന്നു. അന്താരാഷ്ട്ര വിപണിയിൽ ചാക്കിന് 3000 രൂപ വില വരുന്ന യൂറിയ ഇന്ത്യയിൽ ലഭിക്കുന്നത് 300 മുതൽ 600 രൂപ വരെ നിരക്കിലാണ്.
കർഷകർക്ക് സഹായമാകുന്ന സർക്കാർ സബ്സിഡി നിരക്കിൽ നൽകുന്ന വളം വഴിതിരിച്ച് വിടുന്നുവെന്നും കൂടുതൽ ക്രമക്കേട് അതിർത്തി – മലയോര സംസ്ഥാനങ്ങളിലെന്നും സി എ ജി ഓഡിറ്റ്. രാസവളം കൊണ്ട് പോകുന്ന നിശ്ചയിച്ച റൂട്ടുകളിൽ അനധികൃതമായി വാഹനം നിർത്തുന്നു
ക്രമക്കേട് സാധ്യത മുൻപും അധികൃതർ ചൂണ്ടിക്കാട്ടിയതാണ്. സി എ ജി പരിശോധന അടുത്ത വർഷം പകുതിയോടെ പൂർത്തിയാകുമെന്നാണ് വിവരം. രാജ്യത്ത് രാസവളത്തിൻ്റെ അമിത ഉപയോഗമെന്നും യു പി, ബിഹാർ, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങൾ മുൻപന്തിയിലെന്നും കണ്ടെത്തലുണ്ട്.




