Uncategorized

ബെ​ൻ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ കീ​ഴ​ട​ങ്ങി. ആ​ർ​ത്താ​റ്റ് അ​യ്യ​ൻ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ബെ​ൻ (31) ആ​ണ് കു​ന്നം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.ഇ​യാ​ൾ​ക്കാ​യി പൊ​ലി​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് കു​റു​ക്ക​ൻ​പാ​റ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റി​ലി​ടി​ച്ച് മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്.

ബെ​ൻ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്. എ​ന്നാ​ൽ സം​ഭ​വം ക​ഴി​ഞ്ഞ് 36 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ബെ​ൻ കീ​ഴ​ട​ങ്ങി​യ​തെ​ന്ന​തി​നാ​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ അ​പ​ക​ട​സ​മ​യം പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് പ്രാ​യോ​ഗി​ക​ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി 11.40ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​നീ​ർ, ഭാ​ര്യ ഷി​ഫ്‌​ന, മ​ക​ൻ എ​മി​ൽ ഐ​ബ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button