Uncategorized

മലപ്പുറം പൊന്നാനിയിൽ അമ്മയും കുഞ്ഞും ആശുപത്രിയിലെ മോഷണം; 6 പേർ അറസ്റ്റില്‍

മലപ്പുറം : പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രിയിലെ മോഷണത്തില്‍ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി പരിസരത്തുനിന്നും മോട്ടോര്‍ പമ്പ് സെറ്റുകള്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും 8 കമ്പ്യൂട്ടര്‍, കീ ബോര്‍ഡുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, 8 ഫയര്‍ എസ്റ്റിംഗിഷറുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് പ്രതികള്‍ മോഷ്ടിച്ചത്. 3 ലക്ഷത്തോളം വില വരുന്ന ഉപകരണങ്ങളാണ് രാത്രിയില്‍ പലപ്പോഴായി സംഘം സ്‌കൂട്ടറുകളില്‍ കടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും പരിസരത്ത് നടത്തിയ അന്വേഷണത്തിന്റെയും ഭാഗമായാണ് പ്രതികളെ പിടികൂടിയതെന്ന് പൊന്നാനി പൊലീസ് പറഞ്ഞു. മോഷണം നടത്തിയ വസ്തുക്കള്‍ പ്രദേശത്തുള്ള ആക്രികടയില്‍ വിറ്റുവെന്നും പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button