Uncategorized

അന്താരാഷ്ട്ര കമ്പനിക്ക് 6.5 ലക്ഷം, ഇന്ത്യൻ കമ്പനിക്ക് 15,000 രൂപ; SMA മരുന്നിൽ വിശദീകരണവുമായി വി ഡി സതീശൻ

ന്യൂഡല്‍ഹി: എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. റോഷ് എന്ന അന്താരാഷ്ട്ര കമ്പനി ആണ് ഇതുവരെ മരുന്ന് വിതരണം ചെയ്തിരുന്നത്. ഈ മരുന്നിന് വലിയതോതില്‍ വില വര്‍ധിച്ചതോടെയാണ് വില കുറവില്‍ മരുന്ന് നല്‍കുന്ന മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ലഭിച്ചതിന് സമാനമായ ഗുണനിലവാരത്തില്‍ മരുന്ന് നല്‍കുന്ന പുതിയ കമ്പനിയുടെ മരുന്നിന്റെ വില 15,000 രൂപ മാത്രമാണ്. ഒരു അന്തരാഷ്ട്ര കമ്പനി 6.5 ലക്ഷവും ഇന്ത്യന്‍ കമ്പനി 15,000 രൂപയും വിലയിടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് അഡ്ഡാ പരിപാടിയിലാണ് വി ഡി സതീശന്റെ പ്രതികരണം.

കേരളത്തില്‍ യുഡിഎഫ് പ്രവര്‍ത്തിക്കുന്നത് ഒറ്റപ്പാര്‍ട്ടിയായാണെന്നും പരസ്പരം ചര്‍ച്ചയും ആശയവിനിമയവും നടക്കുന്നതായും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ മുന്നണി സംവിധാനമാണ് കേരളത്തിലെ യുഡിഎഫ് എന്നും ജനങ്ങള്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. നല്ല ഉദ്ദേശത്തോടെ എന്ത് പദ്ധതിയും കൊണ്ടുവരാം. എന്ത് മാധ്യമവിമര്‍ശനം ഉണ്ടായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button