Uncategorized

ഇഷ്ടമുള്ളവർ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതാണ് കേരളത്തിന്റെ സംസ്കാരം; ഓം പ്രകാശ് മാഥൂറിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി

ലോക്ഭവനിൽ സസ്യാഹാരം മാത്രം മതിയെന്ന നിർദേശത്തിൽ ഗവർണർ ഓം പ്രകാശ് മാഥൂരിനെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. കേരളത്തിലെത്തുന്ന ഗവർണർമാരെ മുൻനിർത്തി ‘കാതുകുത്തിയവൻ പോയപ്പോൾ കടുക്കനിട്ടവൻ വന്നു’ എന്ന പഴമൊഴി പ്രസക്തമാണെന്ന് എം പി പറഞ്ഞു.പുതുതായി ചുമതലയേറ്റ ഗവർണർ സത്യപ്രതിജ്ഞയ്ക്ക് മുൻപുതന്നെ ലോക്ഭവനിൽ സസ്യാഹാരം മാത്രം മതിയെന്ന നിർദേശം അടിച്ചേൽപ്പിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. ഏത് സംസ്ഥാനത്തിന്റെ ഗവർണറായാലും ഇത്തരം നടപടി സ്വീകരിക്കരുതെന്നും എം പി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button