Uncategorized

തൃണമൂൽ വിമതർ ഒടുവിൽ ബിജെപിയിലേക്ക്? 17 എംപിമാർ ദുർഗ പൂജയ്ക്ക് മുമ്പോ ശേഷമേ ബിജെപിയിൽ ചേരും, അവകാശവാദവുമായി വിമത എംപി

ദില്ലി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേ‍രുമെന്ന് അവകാശവാദം. ഒക്ടോബറിൽ നടക്കുന്ന ദുർഗ പൂജയ്ക്ക് മുമ്പോ ശേഷമേ 20 വിമത എംപിമാരിൽ 17 പേർ ബിജെപിയിൽ ചേരുമെന്ന് വിമത എംപിമാരിൽ ഒരാളായ ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ അവകാശപ്പെട്ടു. വിമത ക്യാമ്പിലെ മൂന്നിൽ രണ്ടിലധികം എംപിമാർ ബിജെപിയിൽ ചേരുമെന്നും ഇതുവഴി കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകുമെന്നും ബസൂനിയ പറഞ്ഞു.

“ഞങ്ങൾ 20 അംഗങ്ങളിൽ 17 എംപിമാരും ഒരുമിച്ച് ബിജെപിയിലേക്ക് പോവുകയാണ്. 20 അംഗങ്ങളിൽ മൂന്നിൽ രണ്ടിലധികം പേർ മാറുന്നതിനാൽ, കൂറുമാറ്റ നിരോധന നിയമം ഞങ്ങൾക്ക് ബാധകമാകില്ല”- ബസൂനിയ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വിമത ക്യാമ്പിലെ മൂന്നു എംപിമാർ ഔദ്യോഗികമായി ബിജെപിയിൽ ചേരില്ലെന്നും മണ്ഡലത്തിലെ രാഷ്ട്രീയ ഘടകങ്ങളാണ് ഇതിന് കാരണമമെന്നും അദ്ദേഹം പറഞ്ഞു. എംപിമാരായ അബു താഹിർ ഖാൻ, ഖാലിലുർ റഹ്മാൻ, യൂസഫ് പത്താൻ എന്നിവർ ബിജെപി പ്രവേശനത്തിൽനിന്ന് വിട്ടുനിൽക്കും. ഇവർ പുറത്തുനിന്ന് എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ അവകാശപ്പെട്ടു.

അതേസമയം ബസുനിയയുടെ വാദം അബു താഹിർ ഖാൻ നിഷേധിച്ചു. തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരും ബസൂനിയയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഖാൻ പറഞ്ഞു. തങ്ങൾക്ക് തങ്ങളുടേതായ തന്ത്രങ്ങളുണ്ട്. ഒരിക്കലും ബിജെപിയിൽ ചേരില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിമത ക്യാമ്പിലെ മറ്റ് എംപിമാ‍ർ ബസൂനിയയുടെ വാദം തള്ളാനോ കൊള്ളാനോ തയ്യാറായിട്ടില്ല. അത്തരമൊരു തീരുമാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ശതാബ്ദി റോയ് പ്രതികരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button